മുക്കം: കെ.എം.സി.ടി ദന്തൽ കോളേജിന് കേരള ആരോഗ്യ സർവകലാശാലയുടെ ക്യു .എ .എസ്. എ പ്ലസ് അംഗീകാരം. കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഉയർത്തുന്നതിനും നടപ്പിലാക്കുന്ന അഷ്വറൻസ് സിസ്റ്റം റാങ്കിംഗിലാണ് കോളേജിന് എ പ്ലസ് അംഗീകാരം ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, കരിക്കുലം, പഠനരീതി, ഗവേഷണങ്ങൾ, സാമൂഹിക സേവനങ്ങൾ, വിജയശതമാനം, പ്ലേസ്‌മെന്റ്, പ്രാക്ടീസ്, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ അഭിപ്രായങ്ങൾ എന്നിവ പരിഗണിച്ചാണ് അംഗീകാരം. സർവകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി.മനോജ് കുമാർ , ഡോ.വി.സി.സന്തോഷ്, ഡോ.വി.വി. ഹരീഷ് കുമാർ, ഡോ.ധന്യ മുരളീധരൻ, സുജാത ശർമ്മ എന്നിവർ അംഗീകാര പത്രം ഏറ്റുവാങ്ങി.