നാദാപുരം : കെ.എസ്. എസ്.പി.യു തൂണേരി ബ്ലോക്ക് "നവനീതം" കലാ ഗ്രൂപ്പ് വാർഷികാഘോഷം തൂണേരി സായൂജ്യം വയോജന കേന്ദ്രത്തിൽ നടന്നു. എം.സി.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി. കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മികച്ച പ്രഭാഷകനും സഹകാരിയുമായ എം.സി.നാരായണൻ നമ്പ്യാർ, കെ. എസ്.എസ്.പി യൂണിയൻ മുൻനേതാവും സാമൂഹ്യ പ്രവർത്തകയുമായ ടി. മീനാക്ഷി എന്നിവരെ ആദരിച്ചു. ഗ്രൂപ്പ് കൺവീനർ വി.രാജലക്ഷ്മി, പി.കെ.സുജാത, ടി.കെ. രാധ, ടി.വി. മാതു, എൻ.പി. ജാനകി, പി.വി. വിജയകുമാർ, പി. തുളസീദാസ് എന്നിവർ പ്രസംഗിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. കെ.എം .മോഹൻദാസ് യോഗ പരിശീലനം നൽകി.