വടകര: കുഞ്ഞിപ്പള്ളി ടൗണിൽ എലിവേറ്റഡ് പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിപ്പള്ളി ടൗൺ സംരക്ഷണ ജനകീയ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു എം .പി .ബാബു, പി. ബാബുരാജ്, പി.എം .അശോകൻ, പ്രദീപ് ചോമ്പാല, കോട്ടയിൽ രാധാകൃഷ്‌ണൻ, കെ.എ.സുരേന്ദ്രൻ, യു.എ.റഹീം,വി.പി.പ്രകാശൻ, കെ.അൻവർ ഹാജി, ടി .ടി പത്മനാഭൻ, മുബാസ് കല്ലേരി, അഡ്വ. എസ് .ആഷിഷ്, സി .എച്ച്. സജീവൻ, കെ. കെ. ജയചന്ദ്രൻ, അരുൺ ആരതി, പി.കെ .രാമചന്ദ്രൻ, സി .കെ .വിജയൻ, സമീർ കുഞ്ഞിപ്പള്ളി എന്നിവർ പ്രസംഗിച്ചു.