കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസറായിരുന്ന കെ. ജെ.പോളിന് ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉപഹാരം നൽകി. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സരിത എന്നിവർ പങ്കെടുത്തു.ബാബു നെല്ലൂളി,ചന്ദ്രൻ തിരുവലത്ത്, ജി.എസ് റോഷ്മ, ഷുക്കൂർ കോണിക്കൽ, കെ.പ്രേമൻ , കെ.കെ. രാജേന്ദ്രകുമാർ, റീജാകുമാരി എന്നിവർ പ്രസംഗിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജെ.പോൾ മറുപടി പ്രസംഗം നടത്തി. സി.കെ. വിനോദ് കുമാർ സ്വാഗതവും എം.യൂസഫ് സിദ്ധീഖ് നന്ദിയും പറഞ്ഞു.