bjp
എ​ൻ.​ഡി.​എ ​ ​കോ​ഴി​ക്കോ​ട് ​ലോ​ക്സ​ഭ​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​ടി.​ ​ര​മേ​ശി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​മു​ത​ല​ക്കു​ള​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാനെത്തിയ പി.സി ജോ‌ർജ് സ്ഥാനാർത്ഥിയെ ആശ്ലേഷിക്കുന്നു

കോഴിക്കോട്: എൽ.ഡി.എഫും യു.ഡി.എഫും കളിക്കുന്നത് നാണംകെട്ട വർഗീയതയാണെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച വെച്ചതിനെ എതിർക്കുന്നത് അപമാനകരമാണെന്നും കോഴിക്കോട് ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുതലക്കുളത്ത് ഉദ്ഘാടനം ചെയ്ത് പി.സി.ജോർജ് പറഞ്ഞു. മുസ്ലിം സമുദായ സംഘടനകളുടെയും മുസ്ലിം ലീഗിന്റെയും ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കുകയാണ്. 2009ൽ തിരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ചയാണ്. അന്ന് പള്ളിയിൽ പോകണമെന്ന് പറഞ്ഞ് ഒരു ക്രിസ്ത്യാനിയും തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ജുമാ നിസ്‌കാരം കഴിഞ്ഞ് മുസ്ലിം സഹോദരങ്ങൾ വോട്ട് ചെയ്താൽ മതി. പൗരത്വഭേദഗതി നിയമം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. പിണറായി വിജയന് ശബരിമല ശാസ്താവിന്റെ പ്രാക്ക് ഏറ്റിട്ടുണ്ട്. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ല. എത്ര തവണ കേരളത്തിൽ കൊവിഡ് വന്നു. പ്രളയം വന്നു. അയ്യപ്പനെ അപമാനിച്ചത് കൊണ്ടുള്ള ഫലമാണ്. അഴിമതി കേസിൽ തന്നെ ജയിലിൽ വിടല്ലേ എന്ന് മോദിയോട് യാചിക്കുകയാണ് പിണറായി വിജയൻ. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് പ്രധാനമന്ത്രിയ്ക്കില്ല. അതുകൊണ്ട് പിണറായി വിജയൻ ജയിലിൽ കിടക്കും. പിണറായിയ്ക്ക് എതിരായ പോരാട്ടം ബി.ജെ.പി ശക്തിപ്പെടുത്തണം. ഇക്കുറി ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നതിൽ സംശയമില്ല. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ആര് ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. 2029ൽ കേരളത്തിൽ ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം.ടി.രമേശ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, മുൻ പി.എസ്. സി അംഗം പ്രമീള ദേവി, കെ.പി. ശ്രീശൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഉണ്ണി കരിപ്പാലി, എം. മോഹനൻ, എം.പി. രാധാകൃഷ്ണൻ, വി.പി. ശ്രീപദ്മനാഭൻ,പി.എം. ദേവദാസ്, സന്തോഷ് കാളിയത്ത്, കെ.ഇ. ലത, എം.എൻ. ഗിരി, ഷനൂബ് താമരക്കുളം തുടങ്ങിയവർ പങ്കെടുത്തു.