photo
ബാലുശ്ശേരി എ.എം.എൽ.പി. സ്ക്കൂളിൽ പഠനോത്സവം വാർഡ് മെമ്പർ ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി എ.എം.എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. ആർ.സി ട്രെയിനർ അസീൽ പദ്ധതി വിശദീകരിച്ചു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കഥ, കവിത, പാട്ട്, ചിത്രീകരണം, സംഭാഷണം , പരീക്ഷണം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ഡയറി പ്രകാശനം ചെയ്തു. പുതിയ അദ്ധ്യയന വർഷത്തേക്ക് പ്രവേശനം നേടിയ ഒന്നാം ക്ലാസിലെ കൂട്ടികളെ വരവേറ്റു. മാതൃസംഗമം ചെയർപേഴ്സൺ ഷിൽന, പി.ടി.എ കമ്മറ്റി അംഗം ഹംസ, സിജി രജിൽ കുമാർ, സി. മിസ്ന എന്നിവർ പ്രസംഗിച്ചു.