photo
കർഷകതൊഴിലാളി യൂണിയൻ ശിവപുരം മേഖലാ കമ്മറ്റിയുടെ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് സംസ്ഥാന കമ്മിറ്റി അംഗം ആർ.പി. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കർഷക തൊഴിലാളി യൂണിയൻ ശിവപുരം മേഖലാ കമ്മിറ്റി കരുമലയിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. പി. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എൻ. കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ ജിഷ, എ.പി. സജിത്ത്, കെ. കെ. ഡി. രാജൻ, വനജ എം. കെ, എം. കെ. വിപിൻ, കാഞ്ചന രാജൻ, ശ്രീലക്ഷ്മി, ടി. സി. ഭാസ്ക്കരൻ, രാമചന്ദ്രൻ, സുനിൽകുമാർ, എ. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. എ.കെ. വിനോദ് കുമാർ സ്വാഗതവും, എ. ലിനീഷ് കുമാർ നന്ദിയും പറഞ്ഞു.