satheesh
മത്സ്യബന്ധനം മേഖലയെ സംരക്ഷിക്കണം

ബേപ്പൂർ: അശാസ്ത്രീയ മത്സ്യബന്ധനം മൂലം മത്സ്യസമ്പത്ത് കുറഞ്ഞതോടെ 6 മാസത്തിലധികമായി മത്സ്യ തൊഴിലാളികൾ ദാരിദ്ര്യത്തിലാണെന്നും അന്യ സംസ്ഥാന ബോട്ടുകളുടെ അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ സർക്കാർ ഇടപെടണമെന്നും മത്സ്യ തൊഴിലാളി കോൺഗ്രസ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉമേശൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡന്റ് പി.അശോകൻ ഉദ്ഘാടനം ചെയ്തു . ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് അയ്യന്റെവീട്ടിൽ പ്രദീപൻ, സി.പി.ഷൺമുഖൻ, വി. കെ സുധാകരൻ, കെ.കെ വത്സരാജ്, പി.കെ ഹസ്സൻകോയ, കെ.ടി രാജേഷ്, കെ .ഗണേശൻ, ടി. ചന്ദ്രൻ, എ ജനാർദ്ദനൻ, ഗണേശൻ എന്നിവർ പ്രസംഗിച്ചു.