iftar
മേപ്പയ്യൂരിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ നിസാർ ദാരിമി ഇഫ്ത്താർ സന്ദേശം നൽകുന്നു

മേപ്പയ്യൂർ: പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. നിസാർ ദാരിമി റംസാൻ സന്ദേശം നൽകി. സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. സഹകരണ സംഘം സൂപ്രണ്ട് സുരേഷ് കൽപ്പത്തൂർ, കെ.കുഞ്ഞിരാമൻ, കെ.പി. വേണുഗോപാലൻ, വി. മുജീബ്, ഭാസ്കരൻ കൊഴുക്കല്ലൂർ, എം.കെ. രാമചന്ദ്രൻ , മേലാട്ട് നാരായണൻ മധുപുഴയരികത്ത്, കെ.എം ലിഗിത്ത്, മനോജ് ചാനത്ത് പ്രസംഗിച്ചു. സി.എം ബാബു, എസ്.കെ.രജീഷ്, ജസീൽ മുഹമ്മദ്, പി.സി. വിജിത്ത്, ഒ ഷിബിൻ രാജ്, ബിജു കുനിയിൽ, കെ.കെ. രാജേഷ് , എ.പി. ശ്രീജ, എൻ.പി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.