i-mg
ലോക ജലദിനാചരണത്തിൽ വടകര എഞ്ചിനിയറിംഗ് കോളേജിൽ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ക്ലാസെടുത്തപ്പോൾ

വടകര: ലോകജലദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എൻജിനീയറിംഗ് വടകരയിലെ എൻ.എസ്എസ് യൂണിറ്റും നേച്ചർ ക്ലബ്ബും സംയുക്തമായി വാട്ടർ ഫോർ പീസ് എന്ന വിഷയത്തിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.ഒ.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബ് സ്റ്റാഫ് കോഡിനേറ്റർ പ്രീത ആർ ഡി അദ്ധ്യക്ഷത വഹിച്ചു . പരിസ്ഥിതി പ്രവർത്തകനും മാലിന്യമുക്തം നവകേരളം കോഴിക്കോട് ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ ക്ലാസെടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. കെ ശശിധരൻ, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ രോഹിത്റാം , വളണ്ടിയർ മാരായ അഷ്ഫാക്ക്, എ൦ നവ്യജ എന്നിവർ പ്രസംഗിച്ചു.