boche

നെയ്യാറ്റിൻകര: കവർച്ചാസംഘത്തിന്റെ ആക്രമണത്തിൽ സ്വർണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നൽകി. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിന്റെ കോ-ഓർഡിനേറ്റർമാരായ അനി, ജ്യോതി എന്നിവർ ഏഴ് പവന്റെ സ്വർണമാല ലിജിക്ക് കൈമാറി. ആക്രമണത്തെ ചെറുത്തുനിന്ന ലിജിയുടെ മനോധൈര്യത്തിനുള്ള പ്രോത്സാഹന സമ്മാനമാണ് ഈ സ്വർണമാല. യുകെയിലുള്ള ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കോ-ഓർഡിനേറ്റർ ഷിബുവാണ് ബോചെയെ ഇക്കാര്യം അറിയിച്ചത്.