കോഴിക്കോട് : ഐ.എം.എയുടെ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് (സി.ജി.പി) വിഭാഗം ഡോക്ടർമാർക്ക് വേണ്ടി ദേശീയ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഐ.എം.എ ഹാളിൽ ഇന്ന്നടക്കുന്ന 'ഐ.എം.എ ടോക്സ് കെയർ ' പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്ത 50 ഡോക്ടർമാർക്കാണ് അവസരം. മധുരയിലെ മീനാക്ഷി മിഷൻ ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം തലവൻ ഡോ. നരേന്ദ്ര നാഥ് ജനയാണ് ശിൽപ്പശാല നയിക്കുന്നത്. ഈറോഡ് മണിയൻ മെഡിക്കൽ സെന്ററിലെ ഡോ.എസ്. സെന്തിൽ കുമരൻ, ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ.പി.പി. വേണുഗോപാലൻ, ഡോ. സുബ്ബുലക്ഷ്മി ധനബാൽ, ഡോ. നാൻസി സരൾ മേരി ക്ളാസുകൾ നയിക്കും