img
മഹിളാ ജനതാദൾ ആർ.ജെ.ഡി മണ്ഡലം പ്രവർത്തകയോഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര : മോദി സർക്കാർ രാജ്യത്ത് ഇലക്ട്രൽ ബോണ്ട്‌ വഴി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി മൂടിവയ്ക്കാൻ അതേ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു. മഹിളാ ജനതാദൾ മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമല കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ്, ഇ പി ദാമോദരൻ. പ്രസാദ് വിലങ്ങിൽ എം സതി. ബേബി ബാലമ്പ്രത്ത് റീന രായരോത്ത് തുടങ്ങിയവർ പ്രസംഗിച്ചു