 
വടകര: രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ബി.ജെ.പി.നീക്കത്തിന്റെ ആദ്യപടിയാണ് പൗരത്വനിയമ ഭേദഗതിയെന്ന് കെ.കെ രമ എം.എൽ.എ. വടകര താഴെഅങ്ങാടി പി.സി സൗധത്തിൽ ആരംഭിച്ച യു.ഡി.എഫ്, ആർ.എം.പി ഐ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെയർമാൻ കോട്ടയിൽ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ, കെ ബാലനാരായണൻ, എൻ.വേണു,സതീശൻ കുരിയാടി, ഒ.കെ കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല , എസ്.വി കുഞ്ഞമ്മദ്, എൻ പി അബ്‌ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരൻ, കൂടാളി അശോകൻ,പ്രൊഫ കെ കെ മുഹമ്മദ് .പി.കെ.പ്രേമൻ എന്നിവർ പ്രസംഗിച്ചു.