തിരുവമ്പാടി: വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ബൂത്ത് 69 ൽ നടന്ന ബൂത്ത് തല കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പുരുഷൻ നെല്ലിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.ജെ. കുര്യാച്ചൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ലിബിൻ മണ്ണൻപ്ലാക്കൽ, ഷാജി പറയൻകുഴി, മാത്തുകുട്ടി പുളിക്കൽ, വക്കച്ചൻ ഞാറക്കുളം, സിബി കൊട്ടാരം, ജോയിച്ചൻ ആനക്കല്ലേൽ, ജോൺസൺ പറയൻകുഴി, പൗലോസ് നാരകത്തിൽ പ്രസംഗിച്ചു.