wisdom
wisdom

കോഴിക്കോട്: രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്ത് മുതലെടുപ്പ് നടത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങൾ പ്രതിരോധം തീർക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ആമുഖ ഭാഷണം നടത്തി. മന്ത്രി പി. എ. മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എം. പി, എളമരം കരീം എം. പി, ഡോ.എം. കെ. മുനീർ എം. എൽ. എ, അഹ്മദ് ദേവർ കോവിൽ എം. എൽ. എ, തുടങ്ങിയവർ സംബന്ധിച്ചു.