akshaya
akshaya

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ ആശാരിമുക്കിൽ ഹൈമാസ് ലൈറ്റും, അക്ഷയ കേന്ദ്രവും അനുവദിക്കണമെന്ന് ആശാരി മുക്ക് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.സന്തോഷ്, ജിജിലൻ ടിപി , സി.എച്ച് .രാഘവൻ, അത്തോളി രാഘവൻ നായർ,സുരേഷ് മൊട്ടമ്മൽ, ഷെർളി സുരേഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: കെശ്രീലൻ (സെക്രട്ടറി) , കെ ഷംന ബാബു , (പ്രസിഡന്റ്).കെ എംവിജയൻ ( ജോ. സെക്രട്ടറി), എം എംവേണു.(വൈ. പ്രസി.) ബാബു പി. (ഖജാൻജി )