കോഴിക്കോട്: ആശ്രിത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തക സംഗമവും നിർദ്ധനരായ അറുപതോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുകയും ചെയ്തു. ജില്ലാ റിട്ട. സെഷൻസ് ജഡ്ജി കൃഷ്ണൻകുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു. ആശ്രിത പ്രസിഡന്റ് റാണി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബീന മുഖ്യപ്രഭാഷണം നടത്തി. വീൽചെയർ വിതരണ ഉദ്ഘാടനം മാദ്ധ്യമപ്രവർത്തകൻ സി.ഓ.ടി.അസീസ് ഉദ്ഘാടനം ചെയ്തു. പി.അനിൽ മുഖ്യാതിഥിയായിരുന്നു. തളി ദേവസ്വം മാനേജർ പി.എം.ഉണ്ണികൃഷ്ണൻ, പി.എം.മനോജ് കുമാർ, സുധീർ സാന്ത്വനം, ശ്രീരഞ്ജൻ എന്നിവരെ ആദരിച്ചു. രാമദാസ് വേങ്ങേരി സ്വാഗതവും പി.പ്രതീഷ് നന്ദിയും പറഞ്ഞു