വടകര: ചോമ്പാല ഉപജില്ലാ എച്ച് .എം ഫോറത്തിന്റെ നേതൃത്വത്തിൽ അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചോമ്പാല എ.ഇ.ഒ. സപ്ന ജൂലിയറ്റ് അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് കോഡിനേറ്റർ കെ.ജയദീപ്, സീനിയർ സൂപ്രണ്ട് ബിന്ദു, പ്രേംജിത്ത് വി.ആർ, എം.സലീഷ് കുമാർ, കെ.മനോജ്, റാഷിദ, സാജിത.ടി.കെ,എൻ.വി.എ.റഹ്മാൻ, പി.കെ.ദേവദാസ്, ടി.ഇഖ്ബാൽ, എ.കെ അബ്ദുള്ള, സി.കെ. സാജിദ്, കുഞ്ഞബ്ദുള്ള മലപ്പാടി എന്നിവർ പ്രസഗിച്ചു. എച്ച്.എം ഫോറം കൺവീനർ കെ.പി. പ്രീജിത്ത് കുമാർ സ്വാഗതവും ജോ. കൺവീനർ നിജിത്ത്.എൻ.ജി നന്ദിയും പറഞ്ഞു.