seniorcitizen
തിരുവങ്ങായൂരിൽ സീനിയർ സിറ്റിസൺസ് വനിത ഫോറം രൂപീകരണ യോഗം ടി.കെ ദാമോദരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: സീനിയർ സീനിയർ സിറ്റിസൺസ് ഫോറം തിരുവങ്ങായൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ഫോറം രൂപീകരിച്ചു. ഇതോടനുബന്ധിച്ച് നടന്ന വനിതാ കൺവെൻഷൻ സംസ്ഥാന കൗൺസിൽ അംഗം ടി.കെ ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു . ജില്ലാ കൗൺസിൽ അംഗം യു.പി കുഞ്ഞികൃഷ്ണൻ വിശദീകരണം നടത്തി. സി.എം ശ്രീധരൻ പി.എം.ശങ്കരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എം ഓമന അമ്മ ( പ്രസിഡന്റ്) ജാനകി ഇ.കെ (വൈസ് പ്രസിഡന്റ്) എം ദേവി അമ്മ ( സെക്രട്ടറി) ടി കെ ഖദീജ (ജോ.സിക്രട്ടറി) കെ. കാർത്യായനി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു