പേരാമ്പ്ര: അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും വടകരയിലേതെന്ന് കെ.കെ രമ എം.എൽ.എ.
ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും രമ കൂട്ടിച്ചേർത്തു. പേരാമ്പ്ര നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. . യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ആർ.കെ മുനീർ അദ്ധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, സത്യൻ കടിയങ്ങാട്, സി.പി.എ അസീസ്, ഇ.അശോകൻ, രാജീവ് തോമസ്, കെ.എം സുരേഷ് ബാബു, കെ.എ ജോസുകുട്ടി, രാജൻ മരുതേരി, ടി.കെ.എ ലത്തീഫ്, കെ.കെ വിനോദൻ, പി.കെ രാഗേഷ് പ്രസംഗിച്ചു.