ds-c
നവീകരിച്ച കുരിക്കിലാട് എ.കെ.ജിസ്മാരകത്തിന്റെ ഉദ്ഘാടനം വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു

വടകര: നവീകരിച്ച കുരിക്കിലാട് എ.കെ.ജി സ്മാരക മന്ദിരം വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ .കെ .ശൈലജ ഉദ്ഘാടനം ചെയ്തു. എം.ദാസൻ സ്മാരക ഹാൾ സി.പി.എം ഏരിയ സെക്രട്ടറി ടി .പി .ബിനീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ. നിധിൻ അദ്ധ്യക്ഷത വഹിച്ചു. ജംഷിദലി മലപ്പുറം, കെ .പി .ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരായ വി.എം.കൃഷ്ണൻ, കുഞ്ഞിരാമൻ എടവനകുനി, നാരായണൻ.കെ.പി, മുള്ളത്തിൽ നാണു, കണാരൻ തെക്കെ കുന്നുമ്മൽ , മലയിൽ ഗോപാലൻ, പി.കുഞ്ഞ്യേക്കൻ എന്നിവരെ കെ.കെ. ശൈലജ ആദരിച്ചു. കെ .എം. വാസു സ്വാഗതം പറഞ്ഞു. ഭരതൻ കുട്ടോത്ത്, സംഗീതിക ഒഞ്ചിയം എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.