jpg
വടകര റൂറൽ ബാങ്ക് പുതിയ ബസ് സ്റ്റാൻ്റിൽ ഒരുക്കിയ തണ്ണീർ പന്തൽ പ്രസിഡൻ്റ് സി ഭാസ്ക്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: കൊടും വേനലിൽ ആശ്വാസമായി ദാഹജലം വിതരണം ചെയ്യണമെന്ന സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വടകര പുതിയ ബസ്റ്റാൻഡിൽ തണ്ണീർ പന്തൽ ആരംഭിച്ചു. വത്തക്ക വെള്ളം, നാരങ്ങ വെളം , ശുദ്ധജലം എന്നിവയ്ക്കായി ഉദ്ഘാടന ദിവസം തന്നെ നൂറുക്കണക്കിന് ആളുകൾ തണ്ണീർ പന്തലിലെത്തി. ബാങ്ക് പ്രസിഡന്റ് സി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി .ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ.കെ. ശ്രീധരൻ, പി.കെ.സതീശൻ ,ടി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.വി. ജിതേഷ് സ്വാഗതവും, ഇന്റേണൽ ഓഡിറ്റർ കെ.പി. സജിത്ത് കുമാർ നന്ദിയും പറഞ്ഞു.