കോഴിക്കോട് : ആരോഗ്യ വകുപ്പ്, ജില്ലാ ടി.ബി കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ലോക ക്ഷയ രോഗദിനാചരണം ഗവ.നഴ്‌സിംഗ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സബ് കളക്ടർ ഹർഷിൽ ആർ മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി. കെ ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. രവീന്ദ്രൻ .സി മുഖ്യാതിഥിയായി. ശ്വിമൽരാജ് കെ .കെ.ശശികുമാർ ചേളന്നൂർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ടി.ബി ഓഫീസർ ഡോ. നവ്യ ജെ തൈകാട്ടിൽ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഷാലിമ .ടി നന്ദിയും പറഞ്ഞു.