 
കൊയിലാണ്ടി: ലഹരി മാഫിയയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയെ തുരത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ജില്ലാ സെക്രട്ടറിമാരായ എം.കെ.സായീഷ്, ജെറിൽ ബോസ് തുടങ്ങിയവർ പ്രസംഗിച്ചു. റാഷിദ് മുത്താമ്പി, ധീരജ് പടിക്കലക്കണ്ടി, ദൃശ്യ എം, ഷംനാസ് എം. പി, മുഹമ്മദ് നിഹാൽ, റംഷീദ് കാപ്പാട്, നിംനാസ്. എം, നിഖിൽ കെ വി, സജിത്ത് കാവുംവട്ടം, അഭിനവ് കണക്കശ്ശേരി, ആദർശ് .കെ .എം എന്നിവർ നേതൃത്വം നൽകി.