nightmarch
മേപ്പയ്യൂരിൽ നടന്ന നൈറ്റ് മാർച്ച്.

മേപ്പയ്യൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി .എഫ് മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ നൈറ്റ് മാർച്ച് നടത്തി.നരക്കോട് സെന്ററിൽ സി.പി.ഐ നേതാവ് ആർ.ശശി ഉദ്ഘാടനം ചെയ്തു. പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.രാജീവൻ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ എൻ.കെ.രാധ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി പി.പ്രസന്ന, മേപ്പയ്യൂർ പഞ്ചാ. പ്രസി. കെ.ടി.രാജൻ , ഗ്രാമപഞ്ചാ. വൈസ് പ്രസി. എൻ.പി.ശോഭ, കെ.രാജീവൻ, എൻ.എം.ദാമോദരൻ, രാഷ്ട്രീയ ജനതാദൾ ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി.ബാലൻ, എം.കെ.രാമചന്ദ്രൻ ,അമ്പാടി ഇ കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി. നൈറ്റ് മാർച്ച് മേപ്പയ്യൂർ ടൗണിൽ സമാപിച്ചു.