ബാലുശ്ശേരി: നാടക് (നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ്സ് കേരള) ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക നാടക ദിനാചരണം ബാലുശ്ശേരി ജി എൽ .പി സ്കൂളിൽ നടക്കും. നാടക പ്രവർത്തക കുടുംബ സംഗമം, മുഹമ്മദ് പേരാമ്പ്രയുടെ സ്നേഹഭാഷണം, ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, നാടക ഗാനാലാപനം, "കൂടെയുണ്ട് " പദ്ധതിയുടെ ഉദ്ഘാടനം തുടങ്ങിയവ നടക്കും. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയാകും. ജില്ലാ സെക്രട്ടറിഎൻ.വി. ബിജു, ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ആയാടത്തിൽ സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ എന്നിവർ പങ്കെടുക്കും.