satheesh
അനുസ്മരണവും പ്രകാശനവും

ബേപ്പൂർ: നാട്യമുദ്ര നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കൈതപ്രം വിശ്വനാഥൻ അനുസ്മരണവും സന്ധ്യ ആർ കൃഷ്ണന്റെ 'വിചാരണ കൂടാതെ' പുസ്തക പ്രകാശനവും നടന്നു. കൗൺസിലർ തോട്ടുങ്ങൽ രജനി ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ഐ. എസ്. ആർ .ഒ ശാസ്ത്രജ്ഞൻ വി .സനോജ് പുസ്തകം ഏറ്റുവാങ്ങി. നാടക പ്രവർത്തകൻ ജയൻ കടക്കാട്ടുപാറ പുസ്തകം പരിചയപ്പെടുത്തി. പി.വി .രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് രജനി പ്രവീൺ അനുസ്മരണ ഭാഷണം നടത്തി. നടൻ ഗിരിധർ കൃഷ്ണ, സുമേഷ് റാവു, വി.ടി .ഷൗക്കത്ത് ,കെ .മിഥുൻ എന്നിവരെ ആദരിച്ചു. രാധാകൃഷ്ണൻ, സന്ധ്യ ആർ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.