രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല എം .എം .സചീന്ദ്രന്റെ 'മഹാഭാരത കഥകളിലൂടെ ഒരു യാത്ര " എന്ന ഗ്രന്ഥം 'ജനകീയ സാഹിത്യ അരങ്ങിലൂടെ ചർച്ചചെയ്തു. ലൈബ്രറിയ്ക്ക് വേണ്ടി എഴുത്തുകാരനിൽ നിന്ന് വി .റീന പുസ്തകം ഏറ്റുവാങ്ങി ഡോ.ഗോപി പുതുക്കോട് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് എ. രാധ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കോളേജ് പ്രിൻസിപ്പലുമായ
ഡോ .സി സൈതലവി, പ്രദീപ് രാമനാട്ടുകര, ടി .കെ. സുനിൽകുമാർ, ഇ .പി .പവിത്രൻ , പി .ബൈജു , പി .സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.