jpg
കോളജ് ഓഫ് എഞ്ചിനിയറിങ് വടകര യുടെ രജതജൂബിലി ആഘോഷം കെ .പി രാമനുണ്ണി ഉദ്ഘാടന൦ ചെയ്യുന്നു

വടകര: വടകര എൻജിനിയറിംഗ് കോളേജ് രജതജൂബിലി ആഘോഷം കെ .പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാൻഡിൽ ഫ്ളാഷ് മോബ് നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് കെ .ശ്യാംസുന്ദർ അദ്ധ്യക്ഷത വഹിച്ചു. ബി.ഒ.ജി ചെയർമാൻ ഡോ.കെ.ജി.ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ടി .നിതി൯ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പലിന് ടി. കെ .അശ്രഫ് ഉപഹാരം നൽകി. ഡോ.എൻ. കെ.നാരായണൻ, അഷറഫ് ചാലിൽ, സുരേഷ് ബാബു, പി സജിത്ത്, സേതുലക്ഷ്മി, ഡോ. സി. കെ സ്മിത, ടി. ഷിബിന, പി.കെ .ശശിധര൯, എൻ .ഷഹനാസ്, എ. ടി. സൂരജ്, പി.ടി .സ്റ്റാനി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ ഒ. എ .ജോസഫ് സ്വാഗതം പറഞ്ഞു.