കോഴിക്കോട്: നാഷണൽ സയൻസ് ആൻഡ് മാത്സ് ചാമ്പ്യൻഷിപ്പ് പരീക്ഷയുടെ അപേക്ഷ തിയതി ഏപ്രിൽ ആഞ്ചു വരെ നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. സെന്റർ ഫോർ കോംപറ്റിറ്റീവ് എക്സലൻസും എക്സ് ആൻഡ് വൈ ലേണിംഗും സംയുക്തമായി ഇന്ത്യയിലെ പ്രീമിയർ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരുടെ നേതൃത്വത്തിൽ അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് സംഘടിപ്പിക്കുന്നതാണ് എൻ.എസ്.എം.സി പരീക്ഷ. ഏപ്രിൽ 21ന് ഓൺലൈനായി പരീക്ഷ നടക്കും. ജൂനിയർ, സീനിയർ കാറ്റഗറികളിൽ രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരീക്ഷയിൽ 5 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, ക്യാഷ് പ്രൈസ് എന്നിവ നൽകും. https://rzp.io/l/NSMC2024 ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 7736021333. വാർത്താസമ്മേളനത്തിൽ അസിം പനോളി, ഒ.പി. വാസിം, ഒ.പി. ഫവാസ് എന്നിവർ പങ്കെടുത്തു.