hhhh
വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിനു മുന്നിൽ നടത്തിയ ജനകീയ പ്രതിരോധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : സി.എ.എയ്ക്കെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിനു മുന്നിൽ ജനകീയ പ്രതിരോധ സമരം നടത്തി സംസ്ഥാന ജന.സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം. എൽ. എ, അഡ്വ. പ്രവീൺ കുമാർ, പ്രൊഫ. പി.കെ പോക്കർ, എ .വാസു, എൻ.പി.ചെക്കുട്ടി, എ.സജീവൻ, കാസിം ഇരിക്കൂർ, അംബിക മറുവാക്ക്, ഗാർഗി, മുസ്തഫ കൊമ്മേരി, ഫൈസൽ പൈങ്ങോട്ടായി, മുസ്തഫ പാലാഴി, ലബീബ് കായക്കൊടി, ചന്ദ്രിക കൊയിലാണ്ടി, എ.പി.വേലായുധൻ, സുബൈദ കക്കോടി, കെ.സലാഹുദ്ദീൻ, ഇ.പി.അൻവർ സാദത്ത്, സമരസമിതി കൺവീനർ കെ. നൂഹ് എന്നിവർ പ്രസംഗിച്ചു.