 
കുറ്റ്യാടി: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മുള്ളൻകുന്നിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. വി.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മരുതോങ്കര പഞ്ചായത്ത് കൺവീനർ കെ.കെ.പാർത്ഥൻ, കെ.കെ.ശ്രീധരൻ, കെ.സി സൈനുദ്ദീൻ, തോമസ് കൈതക്കുളം, കെ.ജെ തോമസ്, ബീന ആലക്കൽ, ത്യേസ്യാമ്മ മാത്യു, പീ.കെ.സുരേന്ദ്രൻ, മുകുന്ദൻ മരുതോങ്കര ,പി.പി കെ നവാസ് , കോവുമ്മൽ അമ്മത്, ജംഷി അടുക്കത്ത്, ബിന്ദു കുരാറ, ഷിജു മുള്ളൻകുന്നിൽ, ജിതേഷ് നമ്പ്യാർ, അഹമ്മദ് ഹാജി, ശശീന്ദ്രൻ കിളയിൽ , പി .കെ .നവാസ്, സഹൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.