1
കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേവായൂരിലെ ജില്ലാ എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർയും

കോഴിക്കോട് : അവശ്യ സാധനങ്ങളും നിർമ്മാണ ഉത്പ്പന്നങ്ങളും കയറ്റി വരുന്ന ഗുഡ്സ് വാഹനങ്ങളെ വഴിയിൽ തടഞ്ഞ് പിഴ ചുമത്തി ലൈസൻസ് സസ്പെന്റ് ചെയ്യുന്ന എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒയുടെ നടപടിക്കെതിരെ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (സി. ഐ ,.ടി.യു )​ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേവായൂരിലെ ജില്ലാ എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ.സി.എം.ജംഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.വിജയരാജ്, ജയേഷ് മുതുകാട്, സി. പ്രമോദ് എന്നിവർ പ്രസംഗിച്ചു. എ. ജയരാജ് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു. എ. അബ്‌ദുറഹിമാൻ, ടി.ടി. സജിത്ത്. എം.സി മനോജ് എന്നിവർ നേതൃത്വം നൽകി.