തിരുവമ്പാടി : വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിററ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബാധിതർക്കായി മുടി ദാനം ചെയ്തു. തിരുവമ്പാടിയിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ യൂണിറ്റ് അംഗങ്ങളടക്കം 22 പേർ അവരവരുടെ മുടികൾ മുറിച്ചു നൽകി. ലഭിച്ച മുടികൾ ചൂലൂർ എം.വി.ആർ ക്യാൻസർ സെൻ്ററിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ വിഭാഗത്തിന് കൈമാറി. മുടി ദാനം ചെയ്യൽ പ്രവർത്തനങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് പ്രസിഡൻ്റ് ജാൻസി മാത്യൂ, സെക്രട്ടറി മീനു ആൽബിൻ, ട്രഷറർ മിനി രാജ്, മറിയാമ്മ ബാബു, വത്സല രവി, ടീന സ്വരാജ്, ഗീത സുനിൽ എന്നിവർ നേതൃത്വം നൽകി