temple
ക്ഷേത്ര മഹോത്സവം

കോഴിക്കോട്: ശ്രീ ഹരഹര മഹാദേവ ക്ഷേത്ര മഹോത്സവം 30 മുതൽ ഏപ്രിൽ 6 വരെ നടക്കും. ഏപ്രിൽ ഒന്നിന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. അന്നേ ദിവസം പ്രതിഷ്ഠാദിനവും ആചരിക്കും. 30ന് സമൂഹ മഹാപൊങ്കാല. 31ന് തന്ത്രിയുടെ നേതൃത്വത്തിൽ മഹാമൃത്യഞ്ജയഹോമം ഉണ്ടാകും. ഏപ്രിൽ ഒന്നിന് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. മെഗാതിരുവാതിര,നൃത്ത സംഗീത വിരുന്ന്,കോൽക്കളി,നാടകം,സംഗീതാ‌ർച്ചന,ചാക്യർ കൂത്ത്,മെഗാഷോ,ഓട്ടൻ തുള്ളൽ,ഗാനമേള തുടങ്ങിയവ അരങ്ങറും. 6ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗജവീരൻ അമ്പാടിക്കണ്ണൻ തിടമ്പേറ്റും. തുട‌ർന്ന് വെടിക്കെട്ട് .വിശേഷാൽ പൂജകളോടെ കൊടിയിറക്കം. വാർത്താസമ്മേളനത്തിൽ നാരായണൻ ഭട്ടതിരിപ്പാട് കെ.കെ.സുകുമാരൻ, വി.പി.അശോകൻ , പള്ളിക്കൽ കൃഷ്ണൻ, പുറായിൽ ദാസൻ, ചാലപ്പുറായിൽ ദാസൻ,പ്രജീഷ് പുൽപറമ്പിൽ,സജീഷ് മനത്താത്ത് എന്നിവർ പങ്കെടുത്തു.