ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ നീറോത്ത് ഗവ.എൽ.പി.സ്കൂൾ 68ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന സ്കൂളിലെ പി.ടി.സി.എം എൻ ചന്ദ്രൻ നായർക്ക് ഉപഹാരം നൽകി. ടി. സേണ, എൻ.നീരജ്, യു.എസ്. ആദിത്യൻ എന്നിവരെ അനുമോദിച്ചു. മാതൃസമിതി ചെയർപേഴ്സൺ ലസിത എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകൻ സതീഷ് കുമാർ സ്വാഗതവും എം. ദീപ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.