കൽപ്പറ്റ: എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഇൻഡോർ ഹാളിൽ പ്രവർത്തിക്കുന്ന അപെക്സ് അക്കാഡമിയിൽ ടേബിൾ ടെന്നീസ് സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ നടത്തും. അഞ്ച് വയസിനു മുകളിൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. തുടക്കക്കാർക്കും അല്ലാത്തവർക്കും പ്രത്യേകമാണ് ക്യാമ്പ്. തുടക്കക്കാർക്ക് രാവിലെ ഏഴ് മുതൽ 8.15 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 4.30 വരെയും മറ്റുള്ളവർക്ക് രാവിലെ ഏഴ് മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ രാത്രി 7.15വരെയുമാണ് പരിശീലനം. എൻ.ഐ.എസ് ടേബിൾ ടെന്നിസ് കോച്ച് എം. രാഹുൽ ക്യാമ്പ് നയിക്കും. വിശദവിവരത്തിന് 7907027822 എന്ന നമ്പറിൽ ബന്ധപ്പെടാം.