പുൽപ്പള്ളി: കുരിശുമരണത്തിന് മുന്നോടിയായി ക്രിസ്തുദേവൻ വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കി പെസഹാ വ്യാഴം ആചരിച്ചു. പുൽപ്പള്ളി മേഖലയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ കാൽ കഴുകൾ ശുശ്രൂഷ നടന്നു. പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന പെസഹാ വ്യാഴം തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ജോർജ്ജ് മൈലാടൂർ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. അബിൻ പുതുശ്ശേരിക്കടവ് സഹ കാർമ്മികത്വം വഹിച്ചു. പുൽപ്പള്ളി മരകാവ് സെന്റ് തോമസ് ഇടവകയിൽ നടന്ന പെസഹാ തിരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന കാൽ കഴുകൽ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ. ജെയിംസ് പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്കും കാൽകഴുകൾ ശ്രുശ്രൂഷയ്ക്കും ഫാ. ജെസ്റ്റിൻ മൂന്നനാൽ മുഖ്യകാർമ്മികത്വം വഹിച്ചു.