കുന്ദമംഗലം: കക്കോട്ടിരിയിടം തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു. ചാത്തമംഗലം ചിന്മയ മിഷൻ ഹാളിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ മുക്കം ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ണത്തൂർ നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പാടേരി സുനിൽ നമ്പൂതിരിപ്പാട്, കൊറ്റിവട്ടം ദേവൻ നമ്പൂതിരി എന്നിവർ പ്രഭാഷണം നടത്തി. മണ്ണത്തൂർ, മുല്ലമംഗലം, കാവുങ്ങൽ, പുറങ്കൽ, പുതുക്കോട്ട്, ആയോളി എന്നീ കുടുബങ്ങളിൽ നിന്നായി ഇരുനൂറോളം പേർ പങ്കെടുത്തു. മണ്ണത്തൂർ വേണുഗോപാലൻ നായർ, മുല്ലമംഗലം നാരായണൻകുട്ടി നായർ, വൈത്തനാരി നാരായണൻകുട്ടി നായർ ,പുറങ്കൽ ബാബുരാജ്, പുതുക്കോട്ട് കാർത്ത്യാനി അമ്മ, ആയോളി രവി എന്നിവർ പ്രസംഗിച്ചു. മണ്ണത്തൂർ ധർമ്മരാത്നൻ സ്വാഗതവും ശ്രീജിത്ത് തണ്ണീർകണ്ടി നന്ദിയും പറഞ്ഞു.