
കുറ്റ്യാടി: വടകര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ .ഫ്രഫുൽ കൃഷ്ണന്റെ വാഹനത്തിന് നേരെ ആക്രമണം, കാറിന് മുന്നിലെ കൊടി നശിപ്പിക്കുകയും കാറിന് കേടുവരുത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി കോതോട് എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് തൊട്ടിൽപ്പാലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സി പി .എമ്മിന്റെ നിലവാര തകർച്ചയാണ് കോതോടിൽ കണ്ടതെന്നും ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുമെന്നും പ്രഫുൽകൃഷ്ണൻ പറഞ്ഞു. വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ പറ്റാത്ത സി പി.എം പ്രദേശത്ത് ബോധപൂർവമായ ആക്രമണം നടത്തുകയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.