iftar
ഇഫ്ത്താർ സംഗമത്തിൽ പങകെടുത്തവർ

മേപ്പയ്യൂർ: കാരയാട് തിരുവങ്ങായൂർ ശിവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ തണ്ടയിൽ താഴ നൂറുൽ ഇസ്ലാം മഹല്ല് പള്ളി അങ്കണത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് നാറാണത്ത് അമ്മത് ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ദാരിമി റംസാൻ സന്ദേശം നൽകി. തിരുവങ്ങായൂർ ശിവക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് മോഹനൻ , ചെയർമാൻ ധനേഷ് , സെക്രട്ടറിശിവദാസൻ ,ട്രഷറർ സ്വാമി ദാസൻ, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മായൻ വാവുള്ളാട്ട്, മൊയ്തു പി.ടി., അഷ്റഫ് ഉസ്താദ് ,അസീസ് ഹാജി തുയ്യത്ത്, റഷീദ് പറുകുന്നത്ത്, അബൂബക്കർ കുന്നത്ത് എന്നിവർ നേതൃത്യം നൽകി. സി. നിഷാദ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.