പുൽപള്ളി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്രു യുവകേന്ദ്ര ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബോധവത്ക്കരണ ക്ലാസും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കലും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വയനാട് സ്വീപ്പ് ഡിസ്ട്രിക്ട് ടീം അംഗമായ ഹാരിസ് നെന്മേനി മുഖ്യപ്രഭാഷണം നടത്തി. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അജീഷ് മേച്ചേരി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു. എം.എം. ഷിന്റോ, കെ.എ. മൃദുല, പി.എ. ബീന എന്നിവർ പങ്കെടുത്തു.