മേപ്പയ്യൂർ: 'ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു 'എന്ന ഗാന്ധി വായനാ പരിപാടിയുടെ ഭാഗമായി നടന്ന പ്രഭാഷണങ്ങളെ ഏകോപിപ്പിച്ച് തയ്യാറാക്കിയ 'ഗാന്ധി എന്ന പാഠശാല' പുസ്തകം കവിയും പ്രഭാഷകനുമായ പി.എൻ.ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു. നിരൂപകൻ കെ.വി.സജയ് പുസ്തകം ഏറ്റുവാങ്ങി. മേപ്പയ്യൂർ ജി. വി .എച്ച് .എസ് .എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ മുഖ്യാതിഥിയായി. മോഹനൻ ചേനോളി, സുധാകരൻ പുതുക്കുളങ്ങര, വിനോദ് വടക്കയിൽ, കെ. നിഷിദ്, ആർ.അർച്ചന, വി.കെ.സന്തോഷ്, ഇ,പ്രകാശൻ, കെ രാജീവൻ എന്നിവർ പ്രസംഗിച്ചു. എം.സക്കീർ സ്വാഗതവും എ.സുബാഷ് കുമാർ നന്ദിയും പറഞ്ഞു.