kunnamangalamnew-s
ആയുർവേദ മെഡിക്കൽ അസോസിയേഷൻ കുന്ദമംഗലം ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ഡോ. ചിത്രകുമാർ ഉത്ഘാടനം ചെയ്യുന്നു

കുന്ദമംഗലം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ കുന്ദമംഗലം ഏരിയ സമ്മേളനം ശാഫി ദവഖാനയിൽ ജില്ലാ പ്രസിഡന്റ്‌ ഡോ. ചിത്രകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സഫ്ന അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ അനൂപ്, സഹീറലി, മുഹമ്മദ്‌ മുസ്തഫ, അഞ്ജു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സയന്റിഫിക് സെഷനിൽ ഡോ. ഫെബിന ഗഫൂർ ആയുർവേദ കോസ്മറ്റോളജി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലയിൽ നിന്ന് മുപ്പതോളം ആയുർവേദ ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു. ഡോ.പ്രിയങ്ക സ്വാഗതവും ഡോ.അഫ്ന നന്ദിയും പറഞ്ഞു. കുന്ദമംഗലം ഏരിയ പ്രസിഡന്റായി ഡോ.മുഹമ്മദ് മുസ്തഫയെയും സെക്രട്ടറിയായി ഡോ. എൻ. സി .അഫ്നയെയും തെരഞ്ഞെടുത്തു.