 
മേപ്പയ്യൂർ: ജമാഅത്തെ ഇസ്ലാമി മേപ്പയൂർ ഏരിയ സമിതി തനിമ സെൻട്രലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി .രാജൻ ഉദ്ഘാടനം ചെയ്തു. ഷെരീഫ് പൊടിയാടി അദ്ധ്യക്ഷത വഹിച്ചു. സയീദ് ഇലങ്കമൽ മുഖ്യ പ്രഭാഷണം നടത്തി. ഭാസ്കരൻ കൊഴുക്കല്ലൂർ, റാബിയ എടത്തിക്കണ്ടി, പി .കെ .അനീഷ് , അബ്ദുറഹ്മാൻ കമ്മന, കുഞ്ഞമ്മദ് മദനി, ചന്ദ്രൻ തച്ചൂട, ബാബു കൊളക്കണ്ടി, മുജീബ് കോമത്ത്, കെ .എം .എ അസീസ്, എം .എം .ബാബു, പി.കെ. പ്രിയേഷ് കുമാർ, കെ .ഇമ്പിച്ച്യാലി, സരളമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ഇഫ്താർ വിരുന്നിൽ പ്രദേശത്തെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധിപേർ പങ്കെടുത്തു.