photo
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സഞ്ചരിക്കും വായനശാല സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ബാലുശ്ശേരി സംഘടിപ്പിച്ച സഞ്ചരിക്കുന്ന വായനശാല പദ്ധതി സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഒരു സ്വരം മാത്രം കേട്ടാൽ മതിയെന്നും മറ്റെല്ലാ സ്വരങ്ങളും അപസ്വരങ്ങളാണെന്ന് ഭരണാധികാരികൾ പോലും പറയുന്ന വർത്തമാനകാലഘട്ടത്തിൽ വായനയിലൂടെ മാത്രമേ ബഹുസ്വരത തിരിച്ച് പിടിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ടി.എ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ശ്രീനി ബാലുശ്ശേരി, പൃഥ്വിരാജ് മൊടക്കല്ലൂർ, രാജൻ ബാലുശ്ശേരി, ഭാഷാ ശ്രീ പ്രസിഡന്റ് ശ്രീകുമാർ വർമ, ആർ.കെ.പ്രഭാകരൻ, ഭരതൻ പുത്തൂർ വട്ടം, കെ.പി.മനോജ് കുമാർ, എം.കെ.രവീന്ദ്രൻ, വിജയൻ തപസ്യ, കെ.ബാലൻ എന്നിവർ പ്രസംഗിച്ചു. വി.എം.കെ.ഭാരതി, സലീന്ദ്രൻ പറച്ചാലിൽ എന്നിവരെ ആദരിച്ചു.