news
മുള്ളൻ കുന്നിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നു .

കുറ്റ്യാടി: മുള്ളൻകുന്നിൽ യു.ഡി.എഫ് നേതൃയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വിജയം ജനങ്ങൾ ഏറ്റെടുത്തതിൽ സി.പി.എം അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ അമ്പല പരിസരത്ത് എത്തിയ ഷാഫിയോട് ഒരു കുട്ടമാളുകൾ വിറളി പിടിച്ചത് എന്തിനാണെന്ന് സി.പി. എം വ്യക്തമാക്കണം. പി.പി .അലി അദ്ധ്യക്ഷത വഹിച്ചു. കെ.കെ പാർത്ഥൻ സ്വാഗതം പറഞ്ഞു.കെ.ടി.ജയിംസ്, പി.എം .ജോർജ്ജ്, കെ.പി .രാജൻ, വി.പി .കുഞ്ഞബ്ദുള്ള, ജമാൽ കോരങ്കോട്ട്, വി.കെ.കുഞ്ഞബ്ദുള്ള, ത്യേസ്യാമ്മ മാത്യു, കെ.സി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.