 
കൂടരഞ്ഞി : കിടപ്പുരോഗികൾ സഹായ ഉപകരണവുമായി കുടുംബത്തിന്റെ കാരുണ്യ സ്പർശം. കാക്കനാട്ട് ബാജി ജോസഫും കുടുംബവും അഭയാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് മൾട്ടി അഡ്ജസ്റ്റബിൾ മെഡിക്കൽ കോട്ട് കൈമാറി . കൂടരഞ്ഞി അഭയാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എ.എം. ജോർജ് അവരുവിയൽ ഏറ്റുവാങ്ങി. ബാബു കാക്കനാട്ട് , രാജു കാക്കനാട്ട്, ലത്തീഫ് തൊണ്ടിപറമ്പിൽ, ജോസ് പുളിമൂട്ടിൽ, റെജി വടക്കേത്തടം, യേശുദാസ് ജോസഫ്, ടാർസീസ് അത്തിയ്ക്കൽ, ജോളി കാരിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.