കോട്ടയം : എം.ജി സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധ സമിതികൾ സൂക്ഷ്മപരിശോധന പൂർത്തിയാക്കി സിലബസുകൾ വൈസ് ചാൻസിലർ ഡോ. സി.ടി.അരവിന്ദ കുമാറിന് കൈമാറി. സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ, ഡോ. ആർ. അനിത, ഡോ. കെ.എം. സുധാകരൻ, ഡോ. എസ്. ഷാജിലാ ബീവി, ഡോ. ബിജു തോമസ്, ഡോ. ബാബു മൈക്കിൾ, ഡോ. നന്ദകുമാർ കളരിക്കൽ, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ഫിനാൻസ് ഓഫീസർ ബിജു മാത്യു തുടങ്ങിയവർ പങ്കെടുത്തു.